റാപ്പര്‍ വേടന്‍റെ പരിപാടിക്കിടെയുണ്ടായ നാശനഷ്ടം; നഷ്ടപരിഹാരം ഈടാക്കുമെന്ന് പാലക്കാട് നഗരസഭ

റാപ്പര്‍ വേടന്‍റെ പരിപാടിക്കിടെയുണ്ടായ നാശനഷ്ടം; നഷ്ടപരിഹാരം ഈടാക്കുമെന്ന് പാലക്കാട് നഗരസഭ

പാലക്കാട്: പാലക്കാട് കോട്ടമൈതാനത്ത് നടന്ന റാപ്പർ വേടൻ്റെ പരിപാടിക്കിടെ വ്യാപക നാശനഷ്ടമെന്ന് നഗരസഭ. തിരക്കിനിടെ കാണികള്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ചെറിയ കോട്ടമൈതാനത്ത് നഗരസഭ പുതുതായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ തകർത്തു. പരിശോധന നടത്തിയ ശേഷം നഷ്ടം കണക്കാക്കി സംഘാടകരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്ണദാസ് അറിയിച്ചു.

ഇന്നലെ പാലക്കാട് കോട്ടമൈതാനത്ത് വേടൻ്റെ പാട്ട് കേള്‍ക്കാനും കാണാനും എത്തിയത് പതിനായിരങ്ങളായിരുന്നു. തിക്കും തിരക്കും നിയന്ത്രണാതീതമായതോടെ പൊലീസിന് പല തവണ ലാത്തിയെടുക്കേണ്ടി വന്നു. ഇതിനിടയില്‍ നഗരസഭയുടെ നിയന്ത്രണത്തിലുള്ള കോട്ട മൈതാനത്ത് സൗന്ദര്യവല്‍ക്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ബെഞ്ചുകളും. മാലിന്യങ്ങള്‍ നിക്ഷേപിക്കാൻ വെച്ച ഡെസ്റ്റ് ബിനുകളും തകർന്നു.

TAGS : LATEST NEWS
SUMMARY : Damage caused during rapper Vedan’s event; Palakkad Municipality says it will collect compensation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *