നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ

ബെംഗളൂരു: നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെംഗേരി വിശേശ്വരയ്യ ലേഔട്ടിൽ താമസക്കാരിയായ ബി. നവ്യശ്രീയെ (28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവായ എ. കിരൺ (31) കസ്റ്റഡിയിലായത്. നവ്യശ്രീയുടെ സുഹൃത്തായ ഐശ്വര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഐശ്വര്യയ്ക്കൊപ്പം വീട്ടിൽ ഉറങ്ങുന്നതിനിടെയാണ് നവ്യശ്രീയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്സി ഡ്രൈവറായ കിരണും മൂന്നുവർഷം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. നവ്യശ്രീ നൃത്തസംവിധായകയായി ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി പ്രതി സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. മാത്രമല്ല, ഭാര്യയെ ഇയാൾ സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

ബുധനാഴ്ച പുലർച്ചെയോടെയാണ് കെംഗേരിയിലെ വീട്ടിൽവെച്ച് കിരൺ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവസമയത്ത് സുഹൃത്തായ ഐശ്വര്യയും നവ്യശ്രീക്കൊപ്പം മുറിയിലുണ്ടായിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങളെത്തുടർന്നാണ് നവ്യശ്രീ ഉറ്റസുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തിയത്. മദ്യപിച്ച് ഉറങ്ങിയതിനാൽ മുറിയിലുണ്ടായിരുന്ന ഐശ്വര്യ സംഭവമറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാവിലെ ഉറക്കമുണർന്നതോടെയാണ് ഒപ്പംകിടന്നിരുന്ന സുഹൃത്തിന്റെ മൃതദേഹം ചോരയിൽകുളിച്ചനിലയിൽ ഇവർ കണ്ടത്. ഇതോടെ യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

TAGS: BENGALURU | CRIME
SUMMARY: Woman Wakes Up To Find Friend’s Brutally Murdered Body In Her Flat, Victim’s Husband Held

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *