ഡാൻസറും നടനുമായ ഋഷി വിവാഹിതനായി; വധു ഡോ. ഐശ്വര്യ ഉണ്ണി

ഡാൻസറും നടനുമായ ഋഷി വിവാഹിതനായി; വധു ഡോ. ഐശ്വര്യ ഉണ്ണി

കൊച്ചി: ഉപ്പും മുളകും എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടൻ ഋഷി വിവാഹിതനായി. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ മുടിയൻ എന്ന ഋഷി ഡി ഫോർ ഡാൻസിലൂടെയാണ് കടന്നുവന്നത്. പിന്നീട് ജനപ്രിയ സീരിയല്‍ ആയ ഉപ്പും മുളകിലും താരം അഭിനയിച്ചു. ഈയിടയ്ക്ക് ബിഗ് ബോസിലും ഋഷി എത്തിയിരുന്നു.

ഐശ്വര്യ ഉണ്ണിയാണ് താരത്തിന്റെ വധു. ഋഷിയുടെ അടുത്ത സുഹൃത്താണ് വധുവായ ഡോക്ടർ ഐശ്വര്യ ഉണ്ണി. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. സീരിയല്‍ താരം, ഡാൻസർ, മോഡല്‍ എന്നിങ്ങനെയെല്ലാം പ്രശസ്തയാണ് ഐശ്വര്യ. ആഴ്ചകള്‍ക്ക് മുമ്പാണ് ഋഷി തന്റെ പ്രണയം പരസ്യമാക്കിയത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ഹല്‍ദി വീഡിയോയും പുറത്തുവന്നിരുന്നു.



TAGS : ENTERTAINMENT | MARRIAGE
SUMMARY : Dancer and actor Rishi got married; Bride Dr. Aishwarya Unni

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *