ഡാർജിലിംഗ്‌ ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച്‌ റെയിൽവേ മന്ത്രി

ഡാർജിലിംഗ്‌ ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച്‌ റെയിൽവേ മന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്‌. റെയിൽവേ സേഫ്റ്റി കമ്മീഷനാണ്‌ അന്വേഷിക്കുക. അപകടകാരണം കണ്ടെത്തുകയും ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ പ്രവർത്തനം പൂർത്തിയായതായും മന്ത്രി അറിയിച്ചിട്ടുണ്ട്‌. ദുരന്തസ്ഥലം സന്ദർശിച്ചതിന്‌ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. യാത്രാ ട്രെയിനിലേക്ക് ചരക്കുട്രെയിന്‍ ഇടിച്ചുകയറി 15 പേരാണ് മരിച്ചത്. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. കാഞ്ചന്‍ജംഗ എക്സ്പ്രസിന്‍റെ പുറകില്‍ സിഗ്നല്‍ മറികടന്നെത്തിയാണ് ചരക്കുട്രെയിന്‍ ഇടിച്ചത്. മൂന്ന് കോച്ചുകള്‍ പാളം തെറ്റി തകര്‍ന്നു. ചരക്കുട്രെയിനിന്‍റെ ലോക്കോ പൈലറ്റും സഹപൈലറ്റും കാഞ്ചന്‍ ജംഗ എക്സ്പ്രസിലെ ഗാര്‍ഡുമുള്‍പ്പെടെയാണ് മരിച്ചത്. ദേശിയ, സംസ്ഥാന ദുരന്തനിവാരണ സേനകളെയുള്‍പ്പെടെ വിന്യസിച്ച് ബംഗാള്‍ സര്‍ക്കാരും റെയില്‍വേമന്ത്രാലയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.

<BR>
TAGS : TRAIN ACCIDENT | ASHWINI VAISHNAW | INDIAN RAILWAY,
SUMMARY : Darjeeling train disaster; Railway Minister announced investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *