രേണുകസ്വാമി കൊലക്കേസ്; ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി ദർശൻ

രേണുകസ്വാമി കൊലക്കേസ്; ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ജാമ്യം തേടി നടൻ ദർശൻ വീണ്ടും ഹൈക്കോടതിയിലേക്ക്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നടൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് വിചാരണ കോടതി നടന്റെ ജാമ്യ ഹർജി തള്ളിയത്. ദർശന്റെ ഹർജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും. പോലീസ് സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ രണ്ടാം നമ്പർ പ്രതിയായാണ് താരത്തെ പ്രതി ചേർത്തിരിക്കുന്നത്.

ചിത്രദുർഗയിലെ മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന രേണുകസ്വാമിയെ ആർആർ നഗറിലെ പട്ടനഗരെയിലുള്ള ഷെഡിൽ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പിറ്റേന്ന് അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സിൻ്റെ സെക്യൂരിറ്റി ജീവനക്കാരൻ മൃതദേഹം കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയാണ് ഒന്നാം പ്രതി.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Darshan moves Karnataka High Court seeking bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *