രേണുകസ്വാമിയുടെ ആത്മാവ് വേട്ടയാടുന്നു; പരാതിയുമായി ദർശൻ

രേണുകസ്വാമിയുടെ ആത്മാവ് വേട്ടയാടുന്നു; പരാതിയുമായി ദർശൻ

ബെംഗളൂരു: രേണുകാസ്വാമിയുടെ ആത്മാവ് ജയിലിൽ വേട്ടയാടുന്നുവെന്ന പരാതിയുമായി നടൻ ദർശൻ തോഗുദീപ. സ്വപ്‌നങ്ങളിൽ രേണുകാസ്വാമി വരാറുണ്ടെന്നും ഒറ്റക്ക് ജയിലിൽ കഴിയാൻ ഭയം തോന്നുന്നുവെന്നും ദർശൻ ജയിൽ അധികൃതർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.

ജയിലിലെ സെല്ലിൽ തനിച്ചായതിനാൽ പേടിയാണ്. ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങൾ കാരണം വളരെയധികം പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നുംദർശൻ ജയിൽ അധികൃതരെ അറിയിച്ചു.

രാത്രിയിൽ ഉറക്കത്തിൽ ദർശൻ നിലവിളിക്കുകയും കരയുകയും ചെയ്യാറുള്ളതായി ജയിൽ അധികൃതരും വ്യക്തമാക്കി. തന്റെ ജുഡീഷ്യൽ കസ്റ്റഡി ഇനിയും നീട്ടുകയണെങ്കിൽ പരപ്പന അഗ്രഹാര ജയിലിലേക്ക് തന്നെ മാറ്റുന്നതിനായി ദർശൻ അഭിഭാഷകൻ മുഖേനെ കത്ത് നൽകിയിട്ടുണ്ട്. രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ ദർശൻ നിലവിൽ ബെല്ലാരി ജയിലിൽ കഴിയുകയാണ്.

TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Actor Darshan complaints of being haunted by Renukaswamys spirit

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *