പ്രണയബന്ധത്തെ എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി; മകളും ആൺസുഹൃത്തും അറസ്റ്റിൽ

പ്രണയബന്ധത്തെ എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി; മകളും ആൺസുഹൃത്തും അറസ്റ്റിൽ

ബെംഗളൂരു: പ്രണബന്ധത്തെ എതിർത്തതിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്തിയ മകളും ആൺസുഹൃത്തും അറസ്റ്റിൽ. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ മകൾ പവിത്ര(29), കാമുകനായ ലൗവ്ലിഷ് (20) എന്നിവരാണ് പിടിയിലായത്. ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. അമ്മ കുളിമുറിയിൽ വീണെന്നും തുടർന്ന് ബോധരഹിതയായെന്നുമാണ് മകൾ പറഞ്ഞിരുന്നത്. കുളിമുറിയിൽ വീണ അമ്മയെ പിന്നീട് കട്ടിലിൽ കൊണ്ടുവന്ന് കിടത്തിയെന്നും എന്നാൽ, ഉടൻ മരണം സംഭവിച്ചെന്നുമായിരുന്നു ഇവരുടെ മൊഴി. തുടർന്ന് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്.

ജയലക്ഷ്മി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. തുടർന്ന് മകളായ പവിത്രയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

TAGS: BENGALURU | ARREST
SUMMARY: Daughter, boyfriend arrested for killing mother

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *