ഡേവിഡ്‌ കറ്റാല ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ

ഡേവിഡ്‌ കറ്റാല ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ

കൊച്ചി: പുതിയ പരിശീലകനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. സ്​പെയിൻകാരനായ ഡേവിഡ് കാറ്റലയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്. ഒരു വർഷത്തേക്കാണ് നിയമനം. സൂപ്പർ കപ്പിന്‌ മുമ്പ് കറ്റാല ടീമിനൊപ്പം ചേരും. സൈപ്രസ് ക്ലബായ എ.​ഇ.കെ ലാർൻസയുടെ പരിശീലകനായിരുന്നു അദ്ദേഹം. സ്‌പെയിന്‍, സൈപ്രസ് രാജ്യങ്ങളിലായി 500ലേറെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഈ മുന്‍ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്.

ഐഎസ്എല്ലിലെ തുടർച്ചയായ തോൽവികളെത്തുടർന്ന് പരിശീലകൻ മിക്കേൽ സ്‌റ്റാറേയെ പുറത്താക്കിയിരുന്നു. ഈ സീസണിൽ 8 മത്സരങ്ങൾ മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. കറ്റാലയുടെ കീഴിൽ മികച്ച തിരിച്ച് വരവ് നടത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഇപ്പോള്‍.
<br>
TAGS : KERALA BLASTERS | CRICKET COACH
SUMMARY : David Katala is the new coach of Blasters

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *