ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട നാല് പേരുടെയും മൃതദേഹം കണ്ടെടുത്തു

ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട നാല് പേരുടെയും മൃതദേഹം കണ്ടെടുത്തു

തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട നാല് പേരുടെയും മൃതദേഹം കണ്ടെടുത്തു. കാണാതായ നാലാമത്തെ ആളുടെ മൃതദേഹം രാത്രിയോടെ കണ്ടെടുത്തതിന് പിന്നാലെ പുഴയിലെ തിരച്ചിൽ അവസാനിപ്പിച്ചു. കബീർ-ഷാഹിന ദമ്പതികളുടെ മകൾ സെറയുടെ (10) മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഷാഹിന (35) ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരണപ്പെട്ട മറ്റ് മൂന്നുപേർ.

ഭാരതപ്പുഴയുടെ ചെറുതുരുത്തി പൈങ്കുളം ശ്‌മശാനം കടവിലാണ് അപകടമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുട്ടികൾ കടവിനോട് ചേർന്നുള്ള തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രക്ഷിക്കാനിറങ്ങിയ ഷാഹിനയും കബീറും ഇവർക്കൊപ്പം ഒഴുക്കിൽപ്പെടുകയായിരുന്നു. ഷാഹിനയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഫുവാദ് സനിൻ ചേലക്കര സ്വദേശിയായ ജാഫർ- ഷഫാന ദമ്പതികളുടെ മകനാണ്.

TAGS: KERALA | DEATH
SUMMARY: Body of four drowned in Bharatapuzha recovered

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *