ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു

ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ അപകടം; മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ബെംഗളൂരുവിലെത്തിച്ചു. സഹസ്‌ത്ര താൽ റൂട്ടിൽ മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഒമ്പത് ട്രെക്കർമാർ മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. മലയാളികളായ ആശാ സുധാകർ, സിന്ധു, കർണാടകയിൽ നിന്നുള്ള പത്മിനി ഹെഗ്‌ഡെ, വെങ്കിടേഷ് പ്രസാദ് കെ, പത്മനാഭ് കുന്ദാപുര, സുജാത മുംഗുരവാടി, വിനായക് മുംഗുരവാടി, ചിത്ര പ്രണീത്, അനിത രംഗപ്പ എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്.

മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹങ്ങൾ ബന്ധപ്പെട്ട രേഖകൾ സഹിതം പൂർണ്ണ സംസ്ഥാന ബഹുമതികളോടെ കുടുംബങ്ങൾക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. 22 പേരടങ്ങുന്ന ട്രക്കിംഗ് സംഘമായിരുന്നു ഉത്തരകാശിയിൽ അപകടത്തിൽ പെട്ടത്. ഇവരിൽ 18 പേർ കർണാടകക്കാരും ഒരാൾ മഹാരാഷ്ട്രയിൽ നിന്നും, മൂന്ന് പേർ പ്രാദേശിക ഗൈഡുകളുമായിരുന്നു.

TAGS: BENGALURU UPDATES, KARNATAKA
KEYWORDS: dead bodies of uttarakhand trekking accident victims bought to bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *