നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

ആലപ്പുഴ: ഭരണിക്കാവ് കൊച്ചമ്പലത്തിന് സമീപം നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ഓലകെട്ടി തെക്കേക്കര അരുണാലയത്തില്‍ അരുണി(50)നെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരുതി സ്വിഫ്റ്റ് കാറില്‍ പിന്‍സീറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞദിവസം സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുറത്തികാട് പോലീസ് എത്തി പരിശോധന നടത്തി. ആലപ്പുഴയില്‍ നിന്നുമുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൊച്ചമ്പലത്തിന് സമീപം താമസിക്കുന്ന വിമുക്തഭടനായ മഹേഷിനെയും മറ്റൊരാളെയും കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെത്തിയ കാര്‍ മഹേഷിന്റേതാണ്.

TAGS : ALAPPUZHA NEWS | DEAD BODY
SUMMARY : Dead body inside parked car; Two people are in police custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *