സാമ്പാറില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എൻജിനീയറിങ് കോളേജ് കാന്റീൻ അടപ്പിച്ചു

സാമ്പാറില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എൻജിനീയറിങ് കോളേജ് കാന്റീൻ അടപ്പിച്ചു

തിരുവനന്തപുരം: ശ്രീകാര്യത്തിന് സമീപമുളള സി ഇ ടി എന്‍ജിനീയറിംഗ് കോളേജ് ക്യാന്റീനിലെ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തെ തുടർന്ന് കോളജ് കാന്റീൻ വിദ്യാർഥികൾ പൂട്ടി.

വിദ്യാർഥികളുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളജിന് അവധി നൽകി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധനയിൽ പിഴ ഈടാക്കി തല്ക്കാലികമായി കാന്റീന് അടപ്പിച്ചു. കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാന്റീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

TAGS : SAMBAR | FOOD | THIRUVANATHAPURAM
SUMMARY : Dead lizard in sambar; Srikariyam CET Engineering College canteen closed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *