റോഡിലെ കുഴികൾ നികത്താൻ നടപടി

റോഡിലെ കുഴികൾ നികത്താൻ നടപടി

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴികൾ നികത്താൻ സമയപരിധി നിശ്ചയിച്ചു. മഴക്കെടുതിയിൽ കുണ്ടും കുഴിയുമായ റോഡുകൾ വാഹനയാത്രക്കാർക്ക് വെല്ലുവിളിയാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നിലവിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ യാത്രക്കാരിൽ നിന്ന് പ്രതിഷേധം ശക്തമാണ്. ഇക്കാരണത്താൽ റോഡിലെ കുഴികൾ നികത്താൻ 15 ദിവസത്തെ സമയപരിധി നിശ്ചയിച്ചതായി ശിവകുമാർ അറിയിച്ചു

15 ദിവസത്തിന് ശേഷം നഗരത്തിലെ റോഡുകൾ നേരിട്ട് പരിശോധിക്കുമെന്ന് ശിവകുമാർ പറഞ്ഞു.  കുഴികളെക്കുറിച്ചുള്ള പരാതികൾ നൽകുന്നതിനുള്ള ആപ്പായ ‘രാസ്തെ ഗുണ്ടി ഗമന’ വഴിയാണ് പൊതുജനം ഇപ്പോൾ പരാതികൾ നൽകുന്നത്. ബെംഗളൂരുവിലെ എല്ലാ പ്രധാന റോഡുകളിലെ കുഴികളും നിശ്ചിത സമയപരിധിക്കുള്ളിൽ നികത്തുന്നുവെന്ന് ഉറപ്പാക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥിനോട് അദ്ദേഹം നിർദ്ദേശിച്ചു.

TAGS: BENGALURU | POTHOLES
SUMMARY: Govt sets 15-day deadline to fix Bengaluru’s pothole problem

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *