പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി

പിജികളിൽ സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതിയ സമയപരിധി സെപ്റ്റംബർ 21 ആണ്. ഇതിനുള്ളിൽ പിജി താമസവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് പുറപ്പെടുവിച്ച മുഴുവൻ മാർഗനിർദേശങ്ങളും നടപ്പാക്കണമെന്നും ബിബിഎംപി ആവശ്യപ്പെട്ടു.

സിസിടിവി കാമറ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള മാർഗനിർദേശം പാലിക്കാൻ നേരത്തെ സെപ്റ്റംബർ 15 വരെയായിരുന്നു ബിബിഎംപി സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ പിജി അസോസിയേഷനുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇതു നീട്ടുകയായിരുന്നു. എല്ലാ പിജികളിലും സിസിടിവി കാമറകൾ നിർബന്ധമായും സ്ഥാപിക്കേണ്ടതാണ്. കൂടാതെ 90 ദിവസത്തെ ഫുട്ടേജുകൾ സൂക്ഷിക്കേണ്ടതുമാണ്.

റസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന പിജികൾക്ക് ലൈസൻസ് നിർബന്ധമാണെന്നും, കാലഹരണപ്പെട്ട ലൈസൻസ് പുതുക്കാനും ബിബിഎംപി നിർദേശിച്ചിട്ടുണ്ട്. മാർഗനിർദേശം പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും, ലൈസൻസ് റദ്ദാക്കുമെന്നും ബിബിഎംപി വ്യക്തമാക്കി.

TAGS: BENGALURU | BBMP
SUMMARY: Deadline for installing cctv cameras in pgs extended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *