വാഹനങ്ങളിൽ പാനിക് ബട്ടൺ സ്ഥാപിക്കാൻ സമയപരിധി

വാഹനങ്ങളിൽ പാനിക് ബട്ടൺ സ്ഥാപിക്കാൻ സമയപരിധി

ബെംഗളൂരു: വാഹനങ്ങളിൽ പാനിക് ബട്ടൺ സ്ഥാപിക്കാൻ സമയപരിധി നിശ്ചയിച്ച് സർക്കാർ. സെപ്റ്റംബർ പത്ത് വരെയാണ് സമയപരിധി. പൊതുവാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങളും എമർജൻസി ബട്ടണുകളും സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

ദേശീയ പെർമിറ്റുള്ള ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള ബസുകൾ, സ്കൂൾ വാനുകൾ, മോട്ടോർ ക്യാബുകൾ എന്നിവയ്ക്ക് നിയമം ബാധകമാണ്. സംസ്ഥാനത്ത് 6 ലക്ഷം പൊതു വാഹനങ്ങളുണ്ടെന്നും ഇതിൽ 1,019 വാഹനങ്ങളിൽ ഈ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 20.4 കോടിയാണ്. ഇതിൽ സംസ്ഥാന വിഹിതമായി 8.1 കോടി സർക്കാർ നീക്കിവെച്ചിട്ടുണ്ട്.

ജില്ലാതലത്തിലുള്ള കമാൻഡ് സെൻ്റർ പൊതു വാഹനങ്ങളുടെ ട്രാക്ക് സൂക്ഷിക്കും. അപകടങ്ങൾ, അമിതവേഗത, പെർമിറ്റ് നിയമ ലംഘനം, ബസുകൾ അനുശാസിച്ചിട്ടില്ലാത്ത റൂട്ടുകളിൽ സർവീസ് നടത്തൽ എന്നിവ നിരീക്ഷിക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

TAGS: KARNATAKA| VEHICLES
SUMMARY: Deadline fixed for installing panic buttons in public vehicles

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *