ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠി അറ​സ്റ്റിൽ

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാർഥിനിയുടെ മരണം; സഹപാഠി അറ​സ്റ്റിൽ

പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.

കഴിഞ്ഞ ദിവസം സഹപാഠിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി സഹപാഠിയുടെ രക്തസാമ്പിളും പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ലഭിക്കാന്‍ ഇനിയും സമയമെടുക്കും.

പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സ തേടിയ പെണ്‍കുട്ടി മരിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. സംശയത്തെ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്നറിയുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.
<BR>
TAGS : ARREST | POCSO CASE
SUMMARY : Death of a pregnant Plus Two student; A classmate is under arrest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *