എഡിഎമ്മിന്റെ മരണം; ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന

എഡിഎമ്മിന്റെ മരണം; ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അറസ്റ്റു ചെയ്യണമെന്നും, കേസ് അന്വേഷണം സിബിഐ-ക്കു കൈമാറണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധം. ഇരിണാവിലെ വീട്ടില്‍ നിന്ന് ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്ന് രാവിലെ വീട്ടില്‍ എത്തിയ ശേഷമാണ് മറ്റൊരിടത്തേക്ക് ഇവർ മാറിയത്.

അന്വേഷണസംഘത്തിന് മുന്നില്‍ 29 വരെ ഹാജരാകില്ലെന്ന് പി.പി ദിവ്യയുമായി അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ജാമ്യാപേക്ഷയില്‍ വിധി വന്നതിന് ശേഷമായിരിക്കും ദിവ്യ പോലീസിന് മുന്നില്‍ എത്തുകയെന്നാണ് സൂചന. അതേസമയം പി.പി ദിവ്യയുടെ അറസ്റ്റിന് നീക്കം നടത്തുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ഡിഐജി ഓഫീസില്‍ യോഗം ചേരുമെന്ന റിപ്പോർട്ടുകളുണ്ട്.

നവീൻ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. നവീൻ ബാബുവിന്‍റെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.

TAGS : PP DIVYA | ADM NAVEEN BABU
SUMMARY : Death of ADM; Indications that Divya will not yield to arrest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *