എ.ഡി.എമ്മിന്റെ മരണം; കണ്ണൂർ കലക്ടര്‍ അരുൺ കെ. വിജയനെതിരെ നടപടിക്ക് സാധ്യത

എ.ഡി.എമ്മിന്റെ മരണം; കണ്ണൂർ കലക്ടര്‍ അരുൺ കെ. വിജയനെതിരെ നടപടിക്ക് സാധ്യത

കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെതിരെ നടപടിക്ക് സാധ്യത. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത നാളെയോ മറ്റന്നാളോ റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് വിവരം. ഇതിനു പിന്നാലെ നടപടി സ്വീകരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, ക്ഷണിച്ചിട്ടാണ് പരിപാടിയില്‍ പങ്കെടുത്തത് എന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ആരോപണം കലക്ടര്‍ തള്ളിയിട്ടുണ്ട്. ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് കലക്ടര്‍ ആവര്‍ത്തിച്ച് പറയുന്നത്. കലക്ടര്‍ ക്ഷണിച്ചപ്രകാരമാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ദിവ്യ വാദിക്കുന്നത്.

സംഭവുമായി ബന്ധപ്പെട്ട് അരുണ്‍ കെ. വിജയന്‍, പരാതിക്കാരനായ പ്രശാന്തന്‍ എന്നിവരുടെ മൊഴിയെടുപ്പ് എ ഗീതയുടെ നേതൃത്വത്തില്‍ ഇന്നലെ പൂര്‍ത്തിയായി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എ ഗീത പറഞ്ഞിരുന്നു. കണ്ണൂര്‍ കലക്ടറേറ്റിലാണ് മൊഴിയെടുപ്പ് നടന്നത്. എന്നാല്‍ ഇത് എട്ട് മണിക്കൂറോളം നീണ്ടു. മൊഴിയെടുപ്പിന് വേണ്ടി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് പ്രശാന്തനെ വിളിച്ചുവരുത്തി. പരാതിയും തെളിവുകളും പ്രശാന്തന്‍ അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് കൈമാറി. കേസിൽ പ്രതിയായ പി.പി. ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻ‌കൂർ ജാമ്യഹർജി നാളെയാണ് കോടതി പരിഗണിക്കുന്നുണ്ട്.

അതേസമയം നവീന്‍ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടര്‍ക്കെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു. നവീന് അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കാന്‍ വൈകിച്ചെന്നുമായിരുന്നു കുടുംബം നല്‍കിയ മൊഴി.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ അരുണ്‍ കെ വിജയന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണ ഉദ്യോഗസ്ഥ റവന്യു വകുപ്പ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിന്റെ മൊഴിയെടുപ്പിന് ശേഷമായിരുന്നു കൂടിക്കാഴ്ച. ഇന്നലെ രാത്രി ഏഴ് മണിക്ക് ശേഷം പിണറായിയിലെ വീട്ടിലെത്തിയാണ് വിശദീകരണം നല്‍കിയത്. 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. യാത്രയയപ്പില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചെന്നാണ് വിവരം. കലക്ടര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അവധിയില്‍ പോകാമെന്നും രാജി വെക്കാമെന്നും കലക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
<BR>
TAGS : ADM NAVEEN BABU DEATH
SUMMARY : Death of ADM; Possibility of taking action against Kannur Collector Arun K Vijayan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *