നവവധുവിന്റെ മരണം: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

നവവധുവിന്റെ മരണം: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവും സുഹൃത്തും അറസ്റ്റില്‍. ഇരുവരെയും നേരത്തേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭർത്താവ് അഭിജിത്ത്, ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. അഭിജിത്ത് ഒന്നാം പ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്.

ഇരുവരും ചേർന്ന് ഇന്ദുജയെ ശാരീരകമായും മാനസികമായും പീഡിപ്പിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്ദുജ മരിക്കുന്നതിന് മുമ്പ് അവസാനമായി വിളിച്ചത് അജാസിനെയാണ്. ഇന്ദുജയെ ഒഴിവാക്കാൻ അഭിജിത്ത് ശ്രമിച്ചിരുന്നതായും ഇതിനായി സുഹൃത്തായ അജാസിന്റെ സഹായവും തേടിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

തന്റെ സുഹൃത്ത് അജാസ് ഇന്ദുജയെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് അഭിജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. അഭിജിത്തിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണാക്കുറ്റത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയശേഷമാകും കൂടുതല്‍ തെളിവെടുപ്പ്.

ഇന്ദുജയും അഭിജിത്തും രണ്ട് വർഷം പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നില്ല. നാല് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്ന് അഭിജിത്ത് വിളിച്ചിറക്കി അമ്പലത്തിൽ പോയി താലി ചാർത്തി താമസിക്കുകയായിരുന്നു.

TAGS : LATEST NEWS
SUMMARY : Death of newlywed: Husband and friend arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *