നെയ്യാറ്റിൻകര ഗോപന്റെ മരണം: മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് നഗരസഭ

നെയ്യാറ്റിൻകര ഗോപന്റെ മരണം: മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് നഗരസഭ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന് നെയ്യാൻകര നഗരസഭ. അന്വേഷണം പൂർത്തിയായ ശേഷം മരണ സർട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭയുടെ നിലപാട്. മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ സമർപ്പിച്ച അപേക്ഷക്കാണ് മറുപടി ലഭിച്ചത്. ‌

നെയ്യാറ്റിൻകര ഗോപന്റെ രണ്ടാമത്തെ മകൻ രാജ സേനൻ ആണ് മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. ഗോപന്റെ പോസ്റ്റ് മോർട്ടം നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യചത്തിലാണ് നഗരസഭയുടെ തീരുമാനം. പോസ്റ്റ് മോർട്ടത്തിന്റെ ആദ്യ ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും പൂർണമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. അത് കൊണ്ട് തന്നെ ഗോപന്റെ മരണ കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

TAGS : DEATH OF GOPAN SWAMI
SUMMARY : Death of Neyyatinkara Gopan: Municipal Corporation says death certificate cannot be issued

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *