എന്‍ എം വിജയന്റെ മരണം; വയനാട് ഡി സി സി ഓഫീസില്‍ പോലീസ് പരിശോധന

എന്‍ എം വിജയന്റെ മരണം; വയനാട് ഡി സി സി ഓഫീസില്‍ പോലീസ് പരിശോധന

വയനാട് ഡി സി സി ഓഫീസില്‍ പോലീസ് പരിശോധന. ഡി സി സി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനൊപ്പം എത്തിയ അന്വേഷണ സംഘം രേഖകള്‍ പരിശോധിച്ചു.

കോണ്‍ഗ്രസ്സ് നേതാവും എം എല്‍ എയുമായ ഐ സി ബാലകൃഷ്ണനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം. കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍, ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

എന്‍ എം വിജയന്‍ സുധാകരന് കത്തെഴുതിയത് കണക്കിലെടുത്താണ് സുധാകരനെ ചോദ്യം ചെയ്യാന്‍ നീക്കം നടത്തുന്നത്. ആരോപണ വിധേയനായ കോണ്‍ഗ്രസ്സ് നേതാവ് കെ കെ ഗോപിനാഥന്റെ വസതിയില്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായി പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Death of NM Vijayan; Police inspection at Wayanad DCC office

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *