താമരശ്ശേരിയിലെ വിദ്യാര്‍ഥിയുടെ മരണം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

താമരശ്ശേരിയിലെ വിദ്യാര്‍ഥിയുടെ മരണം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പറഞ്ഞു. കുട്ടികളുടെ അക്രമവാസിനെ കുറിച്ച് സംസ്ഥാന തലത്തില്‍ പഠനം നടത്തുമെന്നും പഠനത്തിനു വേണ്ട നടപടികള്‍ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടയാണ് താമരശ്ശേരിയിലെ ദാരുണമായ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി 12.30ഓടെയാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരന്‍ മരിച്ചത്. താമരശ്ശേരി ചുങ്കം പാറോലക്കുന്ന് സ്വദേശി ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്.

സ്വകാര്യ ട്യൂഷന്‍ സെന്ററിലെ യാത്രായയപ്പ് പരിപാടിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.  സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.  ഇന്ന് 11 മണിക്ക് വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുമ്പാകെ ഹാജരാക്കും.
<BR>
TAGS : THAMARASSERY | STUDENT DEATH,
SUMMARY : Death of student in Thamarassery. Child Rights Commission registers case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *