കാരവനിലെ യുവാക്കളുടെ മരണം; കാർബൺ മോണോക്സൈഡ് കാരണമെന്ന് കണ്ടെത്തൽ

കാരവനിലെ യുവാക്കളുടെ മരണം; കാർബൺ മോണോക്സൈഡ് കാരണമെന്ന് കണ്ടെത്തൽ

കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്‌സൈഡ് കാരണമെന്ന് കണ്ടെത്തൽ. കോഴിക്കോട് എന്‍ഐടി വിദഗ്ധ സംഘമാണ് അന്വേഷണം നടത്തിയത്. വാഹനത്തില്‍ പടർന്ന കാര്‍ബണ്‍ മോണോക്‌സൈഡാണ് മരണകാരണമായതെന്നും വാഹനത്തിലെ ജനറേറ്ററില്‍ നിന്നാണ് വിഷവാതകം അകത്തേക്ക് വമിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി. രണ്ട് മണിക്കൂറിനിടെ 957 പിപിഎം അളവ് കാർബൺ മോണോക്സൈഡാണ് അകത്ത് പടർന്നതെന്നും പരിശോധനയിൽ വ്യക്തമായി.

കഴിഞ്ഞ ഡിസംബര്‍ 23- നാണ് വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവനിന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുകയായിരുന്നു.

പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ജോയല്‍. തലശ്ശേരിയിൽ വിവാഹത്തിനു ആളുകളെ എത്തിച്ച ശേഷം പൊന്നാനിയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
<BR>
TAGS : CARAVAN DEATH
SUMMARY : Death of youths in caravan; Carbon monoxide found to be the cause

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *