വധശിക്ഷ നടപ്പിലാക്കാൻ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടി; നിമിഷ പ്രിയയുടെ ശബ്ദസന്ദേശം പുറത്ത്

വധശിക്ഷ നടപ്പിലാക്കാൻ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടി; നിമിഷ പ്രിയയുടെ ശബ്ദസന്ദേശം പുറത്ത്

വധശിക്ഷ നടപ്പിലാക്കാനുള്ള അറിയിപ്പ് ജയില്‍ അധികൃതർക്ക് കിട്ടിയതായി നിമിഷ പ്രിയ. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍കോള്‍ എത്തിയെന്നാണ് നിമിഷ പ്രിയ ആക്ഷൻ കൗണ്‍സില്‍ കൗണ്‍സില്‍ ഭാരവാഹികളെ ഓഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയോ ഇന്ത്യൻ എംബസി അധികൃതരുടെയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

നേരത്തെ നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ചർച്ച ഫലം കണ്ടില്ലെന്ന് വേണം കരുതാൻ. നിമിഷ പ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. ഇറാനിലെ ഉദ്യോഗസ്ഥർ ഹൂതികളുടെ സഹായത്തോടെ കൊല്ലപ്പെട്ട തലാല്‍ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താനാൻ ശ്രമിച്ചിരുന്നു.

2017ല്‍ യെമൻ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരില്‍ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകള്‍ നടത്തി. എന്നാല്‍ ഈ ചർച്ചകള്‍ വഴിമുട്ടി.

തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണു നിമിഷ പ്രിയ. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം.

TAGS : NIMISHA PRIYA
SUMMARY : Prison authorities have received a notification to carry out the death sentence; Nimisha Priya’s voice message is out

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *