24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെടും; ലോക്സഭാംഗമായ പപ്പു യാദവിന് വധഭീഷണി

24 മണിക്കൂറിനുള്ളിൽ കൊല്ലപ്പെടും; ലോക്സഭാംഗമായ പപ്പു യാദവിന് വധഭീഷണി

പട്ന: ബിഹാറിൽനിന്നുള്ള ലോക്സഭാംഗം, പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജന് വീണ്ടും വധഭീഷണി. 24 മണിക്കൂറിനകം ഇല്ലാതാക്കുമെന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാട്ട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്. അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയി സംഘാംഗമെന്ന് അവകാശപ്പെട്ടയാളാണ് വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശമയച്ചത്.

ഏഴു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്ഫോടന വീഡിയോ ഉള്‍പ്പെടെയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ബിഷ്ണോയി സംഘത്തില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്നു നവംബര്‍ 25ന് പപ്പു യാദവിന് സുഹൃത്ത് ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍ സമ്മാനിച്ചിരുന്നു. തന്നെ ഭയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു ഭീഷണി സന്ദേശത്തോട് പപ്പു യാദവ് പ്രതികരിച്ചത്. സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി മരിക്കാന്‍ താന്‍ തയ്യാറാണ്. തനിക്കെതിരേ വരുന്ന തുടര്‍ച്ചയായ വധഭീഷണികള്‍ വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS: NATIONAL | DEATH THREAT
SUMMARY: Death threat to parliament member Pappu Yadav from Lawrence bishnoi team

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *