വിദേശ നമ്പറിൽ നിന്ന് ഗുസ്തി താരം ബജ്റംഗ് പുനിയയ്ക്ക് വധഭീക്ഷണി

വിദേശ നമ്പറിൽ നിന്ന് ഗുസ്തി താരം ബജ്റംഗ് പുനിയയ്ക്ക് വധഭീക്ഷണി

ന്യൂഡൽഹി: കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജ്റംഗ് പുനിയയ്ക്ക് വധഭീഷണി. വാട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിദേശ നമ്പറിൽ നിന്നാണ് സന്ദേശം എത്തിയത്. കോൺഗ്രസ് വിടണം എന്നും ഇല്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നുമാണ് ഭീഷണി. ഞായറാഴ്ചയാണ് പുനിയയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ഭീഷണി ലഭിച്ചതിന് പിന്നാലെ ബാൽഗഢ് പോലീസ് സ്‌റ്റേഷനിൽ ബജ്റംഗ് പുനിയ പരാതി നൽ‌കി. കോൺഗ്രസിൽ നിന്ന് പുറത്തുകടക്കുക, അല്ലെങ്കിൽ അത് നിങ്ങൾക്കും കുടുംബത്തിനും നല്ലതല്ല. ഇതാണ് അവസാന സന്ദേശം. തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ എന്താണെന്ന് നിങ്ങൾക്ക് കാണിച്ചുതരാം. നിങ്ങൾക്ക് എവിടെ വേണമെങ്കിലും പരാതിപ്പെടൂ, ഇതാണ് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ് എന്നാണ് സന്ദേശത്തിലുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നത്. റെയിൽവേയിൽ നിന്ന് രാജിവെച്ചായിരുന്നു ഇരുവരുടേയും രാഷ്ട്രീയപ്രവേശം. കോൺ​ഗ്രസ് പ്രവേശനത്തിന് പിന്നാലെ ബജ്റംഗ് പൂനിയയെ കിസാൻ കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിനിയമിച്ചിരുന്നു. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടിനെ ജുലാന മണ്ഡലത്തിലെ സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചിരുന്നു.

TAGS: BAJRANG PUNIA | DEATH THREAT
SUMMARY: Olympic wrestler and Congress leader Bajrang Punia receives death threat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *