കാറിൽ ബോംബ് വെച്ച് തകർക്കും; ഷിൻഡെയ്ക്ക് വീണ്ടും വധഭീഷണി

കാറിൽ ബോംബ് വെച്ച് തകർക്കും; ഷിൻഡെയ്ക്ക് വീണ്ടും വധഭീഷണി

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെക്ക് വീണ്ടും വധഭീഷണി. ഷിൻഡെയുടെ കാറ് ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി. വ്യാഴാഴ്ച രാവിലെ ഗുർഗാവോണിലെയും ജെ.ഐ മാർഗിലെയും പോലീസ് സ്റ്റേഷനുകളിലും മന്ത്രാലയ കൺ​ട്രോൾ റൂമിലുമാണ് സന്ദേശം ലഭിച്ചത്.

ഭീഷണിയെ തുടർന്ന് ഷിൻഡെയുടെ സുരക്ഷ വർധിപ്പിച്ചു. ഡൽഹിയിൽ രേഖ ശർമയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർക്കൊപ്പം ഷിൻഡെയും എത്തിയിരുന്നു. ഫെബ്രുവരി 11ന് ഷിൻഡെക്കും മകനും എം.പിയുമായ ശ്രീകാന്ദ് ഷിൻഡെക്കും നേരെ വധഭീഷണിയുണ്ടായിരുന്നു. സാമൂഹിക മാധ്യമമായ എക്സ് വഴിയുള്ള വധഭീഷണിയിൽ 19 വയസുകാരനായ കോളേജ് വിദ്യാർഥിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

TAGS: NATIONAL
SUMMARY: Death threat yet again to Shinde

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *