മുംബൈ ബോട്ടപകടം; മരണസംഖ്യ 13 ആയി ഉയർന്നു

മുംബൈ ബോട്ടപകടം; മരണസംഖ്യ 13 ആയി ഉയർന്നു

മുംബൈ: മുംബൈ ഗേറ്റ് വേ ഓഫ് തീരത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. 110 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. യാത്രാ ബോട്ടിൽ ഇടിച്ച നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. വൈകിട്ട് നാലോടെയായിരുന്നു അപകടം.

ബോട്ടിൽ നൂറിലേറെ യാത്രക്കാരും അഞ്ചു ജീവനക്കാരുമുണ്ടായിരുന്നു. നിലവിൽ ആശുപത്രിയിലുള്ളതിൽ നാലുപേരുടെ നില അതീവ ഗുരതരമാണ്. എലിഫൻ്റാ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് വിനോദ സഞ്ചാരികളുടെ യാത്രാ ബോട്ട് അറബിക്കടലിൽ മുങ്ങിയത്. സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. നീൽകമൽ എന്ന പേരുള്ള ബോട്ടാണ് മുങ്ങിയത്.

സ്പീഡ് ബോട്ടിൽ നാവികസേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ ഫെറിയിലും സ്പീഡ് ബോട്ടിലും എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, യെല്ലോ ഗേറ്റ് പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 11 നേവി ബോട്ടുകളും മറൈൻ പോലീസിന്‍റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാർഡിന്‍റെ ഒരു ബോട്ടും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നേവിയുടെ നാല് ഹെലികോപ്റ്ററുകളും രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

 

TAGS: NATIONAL | BOAT TRAGEDY
SUMMARY: Mumbai boat accident death toll rises to 13

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *