സ്പെയിനിൽ ദുരന്തം വിതച്ച് മഴ; മരണം 205 കടന്നു

സ്പെയിനിൽ ദുരന്തം വിതച്ച് മഴ; മരണം 205 കടന്നു

സ്‌പെയിൻ: സ്പെയിനിൽ ദുരന്തം വിതച്ച് മഴ. കൊടുങ്കാറ്റും പേമാരിയും മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ 205ലേറെ പേരാണ് ഇതുവരെ മരണപ്പെട്ടത്. നിരവധി പേരെ കാണാതായി. വലൻസിയ നഗരത്തിലാണ് ഭൂരിഭാഗം മരണങ്ങളും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റോഡുകളും പാലങ്ങളുമടക്കം തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.

വെള്ളം ഒഴുകിപ്പോയ ശേഷം സ്പെയിനിൽ പല ഭാഗത്തും തകർന്ന കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും അവശിഷ്ടങ്ങൾ അടിഞ്ഞിരിക്കുകയാണ്. എത്ര പേരെ കാണാതായെന്നോ, എത്ര പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നോ കൃത്യമായ വിവരം നിലവിൽ ലഭ്യമല്ല. പോലീസും സൈന്യവുമടക്കം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ദുരന്തബാധിതർക്ക് അവശ്യവസ്തുക്കളൊന്നും ഇല്ലാത്ത സ്ഥിതിയാണ്.

 

സ്പെയിനിൽ മെഡിറ്ററേനിയൻ തീരത്ത് കൊടുങ്കാറ്റ് വീശുന്നത് പതിവാണെങ്കിലും ഇത്രയും വലിയ ദുരന്തം ഇതുവരെ ഉണ്ടായിട്ടില്ല. കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടി.

 

TAGS: WORLD | RAIN
SUMMARY: Death toll in rain spelt Spain crosses 205

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *