ടിബറ്റ് ഭൂചലനം; മരണം 126 ആയി, ഇരുന്നൂറോളം പേർക്ക് പരുക്ക്

ടിബറ്റ് ഭൂചലനം; മരണം 126 ആയി, ഇരുന്നൂറോളം പേർക്ക് പരുക്ക്

നേപ്പാൾ: ടിബറ്റ് – നേപ്പാൾ പ്രദേശങ്ങളിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു. ഇരുന്നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഭൂചലനം നാശം വിതച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മൂവായിരത്തോളം രക്ഷാപ്രവർത്തകരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.

റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഷിഗാസ്‌തെ റീജിയണലിലാണ് ഭൂചലനം തീവ്രതയോടെ അനുഭവപ്പെട്ടത്. എവറസ്റ്റ് കൊടുമുടിയുടെ വടക്ക് മാറി 80 കിലോമീറ്ററോളം അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിലും ഭൂട്ടാനിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. നിരവധി വീടുകൾ ഭൂചലനത്തിൽ തകർന്നു. തെരുവുകൾ മുഴുവൻ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റും നിറഞ്ഞ നിലയിലാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി വളർത്തുമൃഗങ്ങളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

TAGS: WORLD | EARTHQUAKE
SUMMARY: Death toll in tibet earthquake rises to 126

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *