ജൽഗാവ് ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി ഉയർന്നു

ജൽഗാവ് ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി ഉയർന്നു

ജൽഗാവ്: മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു. ജല്‍ഗാവില്‍ ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ദുരന്തമുണ്ടായത്. ലക്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്‌സ്പ്രസിന്റെ വീലുകളില്‍ നിന്ന് പുക കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ചു.തുടര്‍ന്ന് ബി 4 കോച്ചിലെ യാത്രക്കാര്‍ പുറത്തേക്ക് എടുത്ത് ചാടി. ഈ സമയം എതിര്‍ ദിശയില്‍ വരികയായിരുന്ന കര്‍ണാടക എക്‌സ്പ്രസ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ലഖ്‌നൗവിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ട്രെയിൻ. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന വണ്ടിയാണ് കർണാടക എക്സ്പ്രസ്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മഹാരാഷ്ട്ര മന്ത്രി ഗിരിഷ് മഹാജനും ജൽഗാവ് പോലീസ് സൂപ്രണ്ടും ഉൾപ്പടെയുള്ളവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഭവം വേദനാജനകമാണെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.

TAGS: NATIONAL | TRAIN ACCIDENT
SUMMARY: Death toll in Jalgav train accident rises to 11

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *