നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഒമ്പതായി

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഒമ്പതായി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. വെള്ളിയാഴ്ച രാവിലെയാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. കെട്ടിടത്തിൻ്റെ സൂപ്പർവൈസറുടെതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹെന്നൂരിന് സമീപം ബാബുസാപാളയയിൽ ആറു നില കെട്ടിടം തകർന്നുവീണത്. അപകടം നടക്കുമ്പോൾ 26ഓളം പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്. ഇവരിൽ 13 പേരെ എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർ ഫോഴ്സ് ടീമുകൾ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയോടെ എട്ട് പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. നാലോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

സംഭവത്തെ തുടർന്ന് ഹെന്നൂർ പോലീസ് വസ്തു ഉടമകളായ മുനി റെഡ്ഡി, മകൻ ഭുവൻ റെഡ്ഡി, മുൻ കരാറുകാരൻ മുനിയപ്പ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിലെ മുഴുവൻ അനധികൃത കെട്ടിടനിർമാണങ്ങളും തടയുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് വ്യക്തമാക്കിയിട്ടുണ്ട്.

TAGS: BENGALURU | BUILDING COLLAPSE
SUMMARY: Death toll rises to nine in building collapse case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *