നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഏട്ടായി

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഏട്ടായി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഖ്യ ഏട്ടായി ഉയർന്നു. ഹെന്നൂരിനടുത്ത് ബാബുസാപാളയയിൽ ചൊവ്വാഴ്ചയാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നത്. ആറു പേരുടെ നില അതീവഗുരുതരമാണ്. സാഹിൽ, ശ്രീറാം കിരുപാൽ, സോളോ പാസ്വാൻ, മണികണ്ഠൻ, തമിഴ്‌നാട് സ്വദേശി സത്യരാജു, ആന്ധ്രാപ്രദേശിൽ നിന്നുള്ള തുളസി റെഡ്ഡി, ഉത്തർപ്രദേശിൽ നിന്നുള്ള ഫൂൽചാൻ യാദവ് എന്നിവരാണ് മരിച്ചത്.

വിശദമായ അന്വേഷണത്തിന് ശേഷം കെട്ടിട ഉടമയ്‌ക്കെതിരെയും ബന്ധപ്പെട്ട അധികാരികൾക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ച തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. ബിഹാറിൽ നിന്നുള്ള അർമാൻ, മുഹമ്മദ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി സംശയിക്കുന്ന ഗജേന്ദ്ര, ഏലുമല എന്നീ രണ്ട് തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അതേസമയം, പരുക്കേറ്റ ജഗമ്മ, നാഗരാജു, രമേഷ് കുമാർ, വക്കീൽ പാസ്വാൻ, അർമാൻ, അയാസ് എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

TAGS: BENGALURU | DEATH
SUMMARY: Death toll rises to eight in building collapse case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *