എഴുത്ത് ഒരു സമരപ്രവർത്തനവും സാമൂഹ്യ പ്രവർത്തനവുമാണ്: അംബികാസുതൻ മാങ്ങാട്

എഴുത്ത് ഒരു സമരപ്രവർത്തനവും സാമൂഹ്യ പ്രവർത്തനവുമാണ്: അംബികാസുതൻ മാങ്ങാട്

ബെംഗളൂരു: എഴുത്ത് ഒരു സമരപ്രവര്‍ത്തനവും സാമൂഹ്യ പ്രവര്‍ത്തനവുമാണെന്ന് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്. ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തില്‍ സാഹിത്യം – അനുഭവം, ആഖ്യാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുഭവത്തിന്റെ വൈവിധ്യമാര്‍ന്ന തലങ്ങളിലൂടെ സഞ്ചരിക്കുകയും അസാധാരാണമായ അനുഭവങ്ങളെ നെഞ്ചേറ്റുകയും പിന്നീട് ആഖ്യാനിക്കുകയും ചെയ്തവരാണ് മലയാളത്തിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരനായ വൈക്കം മുഹമ്മ്ദ് ബഷീറിനെ പോലുള്ള സാഹിത്യകാരന്മാര്‍. ബാല്യകാലസഖി എഴുതാനുണ്ടായ സാഹചര്യം സ്വന്തം അനുഭവത്തില്‍ നിന്നുള്ള അതീന്ദ്രിയജ്ഞാനത്തില്‍ നിന്നുമാണ് അദ്ദേഹത്തിനു സംജാതമായത്. സത്യത്തില്‍ സൗന്ദര്യം ചേരുമ്പോഴാണ് ഉത്തമ സാഹിത്യവും കലയും ഉണ്ടാകുന്നത്. എന്നാല്‍ താനെഴുതിയിട്ടുള്ള പല പരിസ്ഥിതി കഥകളും പിന്നീട് അനുഭവമായി മാറിയിട്ടുണ്ട്. ചില വിഷയങ്ങളും, തോന്നലുകളും തന്റെ മനസ്സില്‍ വരുകയും അത് കഥകളിലേക്ക് പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിലൊക്കെ സമൂഹത്തിനു നല്‍കുവാനുള്ള സന്ദേശങ്ങള്‍ ഉണ്ടായിരിക്കാറുണ്ട്. പരിസ്ഥിതി കഥകളില്‍ എഴുതിയ സന്ദേഹങ്ങള്‍ പിന്നീട് യാഥാര്‍ഥ്യമായിട്ടുള്ള സംഭവങ്ങള്‍ ആയി മാറിയിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുനിങ്ങാട്, ആര്‍. വി. ആചാരി, ശാന്തകുമാര്‍ എലപ്പുള്ളി, ബിന്ദു സജീവ്, വിന്നി ഗംഗാധരന്‍, ജി. ജോയ് എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : DSC | AMBIKASUTHAN MANGAD | ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *