ലോഡ് ഷെഡിംഗ്; നിർണായക യോഗം ഇന്ന്

ലോഡ് ഷെഡിംഗ്; നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്താനും ലോഡ് ഷെഡിംഗ് സംബന്ധിച്ച് തീരുമാനം എടുക്കാനും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ഇന്ന് ചേരും. രാവിലെ 11ന് വൈദ്യുതി മന്ത്രിയുടെ ചേമ്പറിൽ ആണ് യോഗം. കെഎസ്ഇബി ചെയർമാൻ ഊർജ്ജ വകുപ്പ് സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

വൈദ്യുത ഉപഭോഗം കുത്തനെ വർധിച്ച സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ബോർഡ് സർക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യോഗം പരിശോധിക്കും. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന് ഉയർന്ന തുക ചെലവാകുന്നതും ഉപഭോഗത്തിലെ വർധന പ്രസന്ന വിതരണ ശൃംഖലയിൽ ഉണ്ടാക്കുന്ന തകരാറുകളും കണക്കിലെടുത്താണ് ബോർഡിൻറെ ആവശ്യം. ഉന്നതതല യോഗത്തിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നാൽ സർക്കാരിന്റെ അനുമതിയോടെ അവ നടപ്പാക്കുമെന്ന് ബോർഡ്‌ വ്യക്തമാക്കിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *