മൈസൂരു റോഡിന് സിദ്ധരാമയ്യയുടെ പേരിടാനൊരുങ്ങി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ

മൈസൂരു റോഡിന് സിദ്ധരാമയ്യയുടെ പേരിടാനൊരുങ്ങി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ

ബെംഗളൂരു: മൈസൂരു റോഡിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് നൽകാൻ തീരുമാനവുമായി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ലക്ഷ്മി വെങ്കിട്ടരമണസ്വാമി ക്ഷേത്രം മുതൽ ഔട്ടർ റിം​ഗ് ജം​ഗ്ഷൻ വരെയുള്ള കെആർഎസ് റോഡിൻ്റെ ഒരു ഭാ​ഗത്തിന് സിദ്ധരാമയ്യ ആരോ​ഗ്യ മാർ​ഗ എന്ന് പേര് നൽകാനായിരുന്നു നിർദേശം.

എന്നാൽ കെആർഎസ് റോഡിന്റെ പേരുമാറ്റുന്നത് അപലപനീയമാണെന്ന് ജെഡിഎസ് വിമർശിച്ചു. നിലവിൽ സിറ്റി കോർപ്പറേഷനിൽ തിരഞ്ഞടുക്കപ്പെട്ട ബോർഡോ അംഗങ്ങളോ ഇല്ല. കോൺഗ്രസ് സർക്കാർ തന്നെ നിയമിച്ച ഉദ്യോഗസ്ഥരാണ് സിദ്ധാരമയ്യയുടെ പേരു നൽകാനുള്ള തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ പേര് റോഡിന് നൽകുന്നത് മൈസൂരുവിന്റെ ചരിത്രത്തിനോട് ചെയ്യുന്ന നീതികേട് ആണെന്നും ജെഡിഎസ് ആരോപിച്ചു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Decision to rename Mysore road after cm Siddaramiah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *