ആദ്യത്തെ കണ്‍മണിയുടെ പേരും ചിത്രവും പുറത്തുവിട്ട് ദീപികയും രണ്‍വീറും

ആദ്യത്തെ കണ്‍മണിയുടെ പേരും ചിത്രവും പുറത്തുവിട്ട് ദീപികയും രണ്‍വീറും

മകളുടെ പേര് പുറത്തുവിട്ട് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീർ സിങ്ങും. ദുവാ പദുകോണ്‍ സിങ് എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. മകളുടെ കാലുകളുടെ ചിത്രത്തിനൊപ്പമാണ് താരദമ്പതികള്‍ മകളുടെ പേര് ലോകത്തെ അറിയിച്ചത്.

ദുവാ പദുകോണ്‍ സിങ്… ദുവ എന്നാല്‍ പ്രാർത്ഥന എന്നാണ് അർത്ഥം. കാരണം അവള്‍ ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ലഭിച്ച മറുപടിയാണ്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ടും കൃതക്ഞതയാലും നിറഞ്ഞിരിക്കുകയാണ്.- എന്നാണ് ദീപികയും രണ്‍വീറും കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകള്‍ കുറിക്കുന്നത്.

സെപ്തംബര്‍ 8 നാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കുന്നത്. 2018 നവംബര്‍ 14-നാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും വിവാഹിതരായത്. കഴിഞ്ഞ നവംബറില്‍ ഇരുവരും അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു. പിന്നാലെയാണ് കുഞ്ഞ് പിറക്കുന്ന വിവരം താരം ആരാധകരെ അറിയിച്ചത്.

TAGS : DEEPIKA PADUKON | RANVEER SINGH | BABY
SUMMARY : Deepika and Ranveer released the name and picture of the first Kanmani

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *