ദീപ്തി ഓണോത്സവം ഞായറാഴ്ച

ദീപ്തി ഓണോത്സവം ഞായറാഴ്ച

ബെംഗളൂരു:  ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണോത്സവം ‘പൊന്നോണ ദീപ്തി’ ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് 2 മണി മുതല്‍ ടി. ദാസറഹള്ളി, ചൊക്കസാന്ദ്ര മഹിമപ്പ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. അന്തര്‍സംസ്ഥാന വടംവലി മത്സരമാണ് പ്രധാന ആകര്‍ഷകം. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് അമ്പതിനായിരം രൂപയും ദീപ്തി ട്രോഫിയും, രണ്ടാംസ്ഥാനക്കാര്‍ക്ക് ഇരുപത്തി അഞ്ചായിരം രൂപയും ദീപ്തി ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് പതിനഞ്ചായിരം രൂപയും ദീപ്തി ഷീല്‍ഡും, നാലാംസ്ഥാനക്കാര്‍ക്ക് പത്തായിരം രൂപയും, അഞ്ചുമുതല്‍ എട്ടുവരെ വിജയികള്‍ക്ക് യഥാക്രമം അഞ്ചായിരം രൂപവീതവും സമ്മാനമായി ലഭിക്കും.

കവിയും എഴുത്തുകാരനുമായ രാജന്‍ കൈലാസ്, ദാസറഹള്ളി എം.എല്‍.എ. എസ്. മുനിരാജു, മഹിമപ്പ സ്‌കൂള്‍ സെക്രട്ടറി എം. മുനിസ്വാമി, ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ അഡ്വ. സാജു ടി. ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജയചന്ദ്രന്‍ കടമ്പനാട്, ജൂനിയര്‍ രാജ്കുമാര്‍, ശ്രീലക്ഷ്മി ജയചന്ദ്രന്‍ തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.

വിശദവിവരങ്ങള്‍ക്ക് : 98452 83218, 92434 45765

<BR>
TAGS : ONAM-2024

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *