അപകീര്‍ത്തി കേസ്; തരൂരിനെതിരായ വിചാരണ നടപടികള്‍ക്ക് സ്റ്റേ

അപകീര്‍ത്തി കേസ്; തരൂരിനെതിരായ വിചാരണ നടപടികള്‍ക്ക് സ്റ്റേ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തേള്‍’ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനല്‍ അപകീർത്തിക്കേസില്‍ ശശി തരൂർ എംപിക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികള്‍ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. 2018 ഒക്ടോബറില്‍ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂർ, പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്.

ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയില്‍ അപകീർത്തിക്കേസ് നല്‍കിയത്. തരൂരിന്റെ വാക്കുകള്‍ തന്റെ മതവിശ്വാസം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ നിർത്തിവയ്ക്കണമെന്ന് 2020ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ കേസ് റദ്ദാക്കണമെന്ന തരൂരിന്റെ ആവശ്യം ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. തുടർന്ന് സെപ്റ്റംബർ 10ന് ഇരുകക്ഷികളോടും കോടതിയില്‍ വിചാരണയ്ക്കായി ഹാജരാകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് തരൂർ സുപ്രീംകോടതിയെ സമീപിച്ചത്.

TAGS : DEFAMATION CASE | SHASHI THAROOR
SUMMARY : Defamation case; Trial proceedings against Tharoor stayed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *