അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

സുല്‍ത്താൻപൂർ: കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി അപകീർത്തിക്കേസില്‍ ഇന്ന് ഉത്തർ പ്രദേശിലെ എം.പി-എം.എല്‍.എ കോടതിയില്‍ ഹാജരാകും. പ്രാദേശിക ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റ് നാലിനാണ് രാഹുലിനെതിരെ ഹർജി ഫയല്‍ ചെയ്തത്.

അമിത് ഷാക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങള്‍ നടത്തിയെന്നാണ് പരാതി. കേസില്‍ ഈ വർഷം ഫെബ്രുവരിന് 20ന് രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. രാഹുല്‍ ഗാന്ധിയുടെ സ്‌റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുന്നതിനാണ് ഇന്ന് കോടതിയില്‍ ഹാജരാകാൻ സ്‌പെഷ്യല്‍ മജിസ്‌ട്രേറ്റ് ശുഭാം വർമ ആവശ്യപ്പെട്ടിരിക്കുന്നത്.

TAGS : DEFAMATION CASE | RAHUL GANDHI | COURT
SUMMARY : Defamatory reference; Rahul Gandhi will appear in court today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *