ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനങ്ങൾ കൂടി

ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനങ്ങൾ കൂടി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് 12 സുഖോയ് യുദ്ധവിമാനം കൂടി ഉടൻ ലഭ്യമാകും. ഇത് വാങ്ങാനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) പ്രതിരോധമന്ത്രാലയം കരാർ ഒപ്പിട്ടു. 13,500 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്.

62.6 ശതമാനം തദ്ദേശീയ ഘടകങ്ങളാകും വ്യോമസേനയ്‌ക്കായി നിർമിക്കുന്ന റഷ്യൻ നിർമിത സു-30 എംകെഐ യുദ്ധവിമാനത്തിലുണ്ടാവുക. ഇന്ത്യയുടെ സ്വാശ്രയ കുതിപ്പിലേക്കൊരു പെൻതൂവൽ കൂടിയാകും പുതിയ കരാർ. എച്ച്എഎല്ലിന്റെ നാസിക് ഡിവിഷനിലാകും സുഖോയ് വിമാനങ്ങൾ നിർമിക്കുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നിലവിൽ 259 സുഖോയ്- 30 വിമാനങ്ങളാണ് വ്യോമസേനയ്‌ക്കുള്ളത്. സേനയുടെ നട്ടെല്ലായി മാറിയ സുഖോയിക്കായി ഇന്ത്യ ഇതുവരെ 12 ബില്യൺ ഡോളറാണ് റഷ്യയ്‌ക്കായി നൽകിയിട്ടുള്ളത്. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് സു-30എംകെഐ. ഒരേ സമയം നിരീക്ഷണത്തിനും പ്രതിരോധത്തിനും സുഖോയ് ഇന്ത്യൻ സേനയെ സഹായിക്കുന്നുണ്ട്.

TAGS: NATIONAL | DEFENCE MINISTRY
SUMMARY: Indian Defence dept to get 13 more Sukoi aircrafts soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *