മദ്യപിച്ച്‌ വാഹനമോടിച്ചു; പ്രതികളോട് ഏഴ് ദിവസം സര്‍ക്കാര്‍ ആശുപത്രി വൃത്തിയാക്കണമെന്ന് കോടതി

മദ്യപിച്ച്‌ വാഹനമോടിച്ചു; പ്രതികളോട് ഏഴ് ദിവസം സര്‍ക്കാര്‍ ആശുപത്രി വൃത്തിയാക്കണമെന്ന് കോടതി

ഹൈദരബാദ്: മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് പിടിയിലായവരോട് സർക്കാർ ആശുപത്രി വൃത്തിയാക്കാൻ ആവശ്യപ്പെട്ട് കോടതി. 27ഓളം പേരോടാണ് സർക്കാർ ആശുപത്രി വൃത്തിയാക്കാൻ തെലങ്കാനയിലെ പ്രാദേശിക കോടതി ഉത്തരവിട്ടത്. മഞ്ചേരിയല്‍ പോലീസാണ് മദ്യപിച്ച്‌ വാഹനം ഓടിച്ചവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി വേറിട്ട ശിക്ഷ നിർദ്ദേശിച്ചത്.

ഏഴ് ദിവസത്തേക്കാണ് ശിക്ഷ. മഞ്ചേരിയയിലെ സർക്കാർ മാതൃ ശിശു ആശുപത്രിയും ജനറല്‍ ആശുപത്രിയും വൃത്തിയാക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. നവംബർ ആറിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇന്നലെ മുതല്‍ ഇവർ ആശുപത്രി വൃത്തിയാക്കാൻ തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ ആശുപത്രിക്ക് ചുറ്റുമുള്ള പുല്ലും മാലിന്യവുമാണ് നീക്കം ചെയ്യുന്നത്.

പിന്നാലെ തന്നെ ആശുപത്രിയുടെ ഭിത്തികളും ശുചിമുറി അടക്കമുള്ളവയും ഇവർ വൃത്തിയാക്കണം എന്നാണ് കോടതി വിധിച്ചിട്ടുള്ളത്. എല്ലാ ദിവസവും ഒരു വിട്ടുവീഴ്‌ചയുമില്ലാതെ ശിക്ഷ നടപ്പിലാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.bപ്രതികളുടെ ശിക്ഷ കൃത്യമായി നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് കോടതി ട്രാഫിക് പോലീസിന് നിർദേശവും നല്‍കി.

TAGS : THELUNKANA
SUMMARY : Drunk driving; The court asked the defendants to clean the government hospital within seven days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *