ഡൽഹിയില്‍ കേവല ഭൂരിപക്ഷവും കടന്ന് ബഹുദൂരം മുന്നില്‍ ബിജെപി, കാലിടറി എഎപി

ഡൽഹിയില്‍ കേവല ഭൂരിപക്ഷവും കടന്ന് ബഹുദൂരം മുന്നില്‍ ബിജെപി, കാലിടറി എഎപി

ന്യൂ​ഡ​ൽ​ഹി: ഡൽഹിയില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറ്റം. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പി മുന്നേറുന്നത്.

ഭരണകക്ഷിയായ ആം ആദ്മി പാ‍ർട്ടിയാണ് രണ്ടാമത്. നിലവിലെ കണക്കുകള്‍ പ്രകാരം കോൺ​ഗ്രസ് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇത്തവണ എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചതുപോലെ ബിജെപിയുടെ തേരോട്ടമാണ് കാണുന്നത്. ഡൽഹിയിലെ 11 മുസ്ലിം സ്വാധീന മണ്ഡലങ്ങളിൽ ഒൻപതിടത്തും ബിജെപിയാണ് മുന്നേറുന്നത്.

ആകെയുള്ള 70 സീറ്റുകളിൽ ഇപ്പോൾ ബി.ജെ.പി 47 സീറ്റുകളിൽ മുന്നേറുമ്പോൾ 23 സീറ്റുകളിൽ മാത്രമാണ് എ.എ.പി മുന്നേറ്റം. പല സ്ഥലങ്ങളിലും കോൺഗ്രസിന് വോട്ടുയർത്താൻ സാധിച്ചിട്ടുണ്ട്. എ.എ.പിയുടെ അതികായരായ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും ഇപ്പോൾ പിന്നിലാണ്.
<BR>
TAGS : DELHI ELECTION-2025
SUMMARY : Delhi: BJP is far ahead, surpassing the absolute majority mark, AAP is struggling

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *