എല്‍.കെ. അദ്വാനി വീണ്ടും ആശുപത്രിയില്‍

എല്‍.കെ. അദ്വാനി വീണ്ടും ആശുപത്രിയില്‍

വീണ്ടും എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്വാനി നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നത്.

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നല്‍കി മുൻ ഉപപ്രധാനമന്ത്രിയായ എല്‍ കെ അദ്വാനിയെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് രാജ്യം ആദരിച്ചിരുന്നു. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന പരിപാടിയില്‍ അന്ന് അദ്വാനി പങ്കെടുത്തിരുന്നു.

1942ല്‍ ആര്‍എസ്‌എസില്‍ സ്വയം സേവകനായി. 1986 മുതല്‍ 1990 വരെ ബിജെപി ദേശീയ അധ്യക്ഷനായി. പിന്നീട് 1993 മുതല്‍ 98 വരെയും 2004 മുതല്‍ 2005 വരെയും ഇതേ പദവിയില്‍ പ്രവര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവി വഹിച്ച നേതാവെന്ന ഖ്യാതി അദ്ദേഹത്തിന് മാത്രം സ്വന്തമാണ്.

TAGS : LK ADVANI | DELHI | HOSPITAL
SUMMARY : LK Advani is back in hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *