ഐപിഎൽ; ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

ഐപിഎൽ; ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

വിശാഖപട്ടണം: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 31 പന്തിൽ 66 റണ്ണടിച്ച്‌ ഡൽഹി ക്യാപിറ്റൽസിന്‌ ഒരു വിക്കറ്റിന്റെ അവിസ്‌മരണീയ ജയമൊരുക്കിയത് അശുതോഷ് ശർമ്മയാണ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌ കൈയിൽ കിട്ടിയ ജയം അവസാനനിമിഷം കൈവിടുകയായിരുന്നു. സ്‌കോർ: ലഖ്‌നൗ 209/8, ഡൽഹി 211/9(19.3). അവസാന ഓവറിൽ ഡൽഹിക്ക്‌ ജയിക്കാൻ ആറ്‌ റൺ വേണ്ടിയിരുന്നു. ക്രീസിൽ അവസാന വിക്കറ്റുകാരായി മോഹിത്‌ ശർമയും അശുതോഷുമാണുണ്ടായിരുന്നത്.

അശുതോഷ്‌ സിക്‌സറടിച്ച്‌ അസാധ്യമെന്ന്‌ കരുതിയ ജയമൊരുക്കി. അഞ്ച്‌ വീതം സിക്‌സറും ഫോറുമാണ്‌ ഒടുവിൽ അശുതോഷ് പറത്തിയത്‌. ഏഴാം ഓവറിൽ 65 റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടമായശേഷമാണ്‌ ഡൽഹിയുടെ തിരിച്ചുവരവ്‌. വിപ്രജ്‌ നിഗം (39), ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്‌ (34) എന്നിവർ പിന്തുണ നൽകി. നിക്കൊളാസ്‌ പുരാനും(30 പന്തിൽ 75) മിച്ചൽ മാർഷുമാണ്‌ (36 പന്തിൽ 72) ലഖ്‌നൗവിന്‌ പൊരുതാനുള്ള സ്‌കോർ നൽകിയത്‌. പുരാൻ ഏഴ്‌ സിക്‌സറും ആറ്‌ ഫോറുമടിച്ചു. ഋഷഭ്‌ പന്ത്‌ റണ്ണെടുക്കാതെ മടങ്ങി.

ലക്നൗവിനായി ഷാർദുലും ഇംപാക്ട് പ്ലേയറായി വന്ന സിദ്ധാർഥും ദിഗ്വേഷ് സിങ്ങും രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്‌സറും പായിച്ച് 31 പന്തില്‍ 66 റണ്‍സ് നേടിയ അശുതോഷ് ശര്‍മ്മയാണ് ഡല്‍ഹിയുടെ വിജയശില്‍പ്പി.

TAGS: IPL | SPORTS
SUMMARY: Delhi capitals won against Lucknow in IPl

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *