ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവച്ചു

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ലഫ്. ഗവർണർക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം മടങ്ങിപ്പോയത്. രണ്ട് ദിവസത്തിനുള്ളില്‍ ഡല്‍ഹി മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് ഞായറാഴ്ച കെജ്രിവാൾ പ്രഖ്യാപിച്ചിരുന്നു.

നിയുക്ത മുഖ്യമന്ത്രി അതിഷിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം അതിഷി ലഫ്.ഗവർണർക്കു മുന്നില്‍ ഉന്നയിച്ചു. കെജ്രിവാൾ മന്ത്രിസഭയില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് അതിഷി.

കല്‍കാജി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയായ അതിഷി എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. മദ്യനയ അഴിമതിക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു ജയില്‍മോചിതനായ കെജ്രിവാൾ അപ്രതീക്ഷിതമായാണ് രാജിപ്രഖ്യാപനം നടത്തിയത്.

TAGS : ARAVIND KEJIRIWAL | CHIEF MINISTER | RESIGNED
SUMMARY : Delhi Chief Minister Arvind Kejriwal has resigned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *