ഡല്‍ഹിയിലെ ഭക്ഷണശാലയില്‍ വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

ഡല്‍ഹിയിലെ ഭക്ഷണശാലയില്‍ വെടിവയ്പ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

ഡൽഹി: ഭക്ഷണശാലയില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ രജൗരി ഗാർഡനിലാണ് വെടിവയ്പ്പുണ്ടായത്. അക്രമി പത്തിലധികം തവണ വെടിയുർത്തിയതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവമുണ്ടായത്. നഗരത്തിലെ ഒരു ബർഗർ കിംഗ് ഔട്ട്ലെറ്റിലായിരുന്നു വെടിവയ്പ്പ് നടന്നത്.

സംഭവ സമയത്ത് നിരവധി പേർ ഔട്ട്ലെറ്റില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഒരാളാണ് അക്രമം നടത്തിയതെന്ന് ഡിസിപി വിചിത്ര വീർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അക്രമിയെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഔട്ട്ലെറ്റില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മൊഴി രേഖപ്പെടുത്തും. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.


TAGS: DELHI| GUNSHOT|
SUMMARY: Firing at a restaurant in Delhi: One killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *