28 കാരനായ ജിം ഉടമയെ അജ്ഞാതര്‍ കുത്തിക്കൊന്നു

28 കാരനായ ജിം ഉടമയെ അജ്ഞാതര്‍ കുത്തിക്കൊന്നു

ഡൽഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര മേഖലയില്‍ 28 കാരനായ ജിം ഉടമയെ അജ്ഞാത സംഘം കുത്തിക്കൊന്നു. പ്രേം എന്ന സുമിത് ചൗധരിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവാവ് ഒരു ടൂര്‍, ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു. ബുധനാഴ്ച രാത്രി ഗാമ്രി എക്സ്റ്റന്‍ഷനിലെ വീടിന് പുറത്ത് വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

സംഭവസമയം യുവാവ് തന്റെ വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സംഘം കത്തി ഉപയോഗിച്ച്‌ ആക്രമിക്കുകയും മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും പലതവണ കുത്തുകയുമായിരുന്നു. മുഖത്ത് 21-ലധികം കുത്തുകളുണ്ടായിരുന്നു. ചൗധരിയെ ജെപിസി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൊല്ലപ്പെട്ട യുവാവ് ഒരു വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയയാളാണെന്ന് ഡിസിപി അറിയിച്ചു. പ്രതികളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും അദ്ദേഹം പറഞ്ഞു. സുമിത് ചൗധരിക്ക് ഭാര്യയും മൂന്ന് വയസ്സുള്ള മകനുമുണ്ട്.

TAGS : CRIME | DELHI | STABBED
SUMMARY : 28-year-old gym owner was stabbed to death by unknown persons

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *