ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയ്ക്ക് ജാമ്യം

ഡല്‍ഹി മദ്യനയക്കേസ്; മനീഷ് സിസോദിയയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത് 18 മാസങ്ങള്‍ക്ക് ശേഷമാണ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

പരിധിയില്ലാത്ത സമയത്തേക്ക് അപേക്ഷകനെ ജയിലില്‍ നിർത്തുന്നത് മൗലികാവകാശത്തെ നിഷേധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തോടൊപ്പം 10 ലക്ഷം രൂപയും കെട്ടിവെയ്ക്കണം.

സിസോദിയ തൻ്റെ പാസ്‌പോർട്ട് സറണ്ടർ ചെയ്യുകയും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടുതവണ തിയേറ്റിംഗ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സിസോദിയ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

TAGS : LIQUAR SCAM DELHI | MANISH SISODIA
SUMMARY : Delhi Liquor Policy Case; Bail for Manish Sisodia

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *