ഡൽഹി കലാപക്കേസ്; നിയമമന്ത്രി കപിൽ മിശ്രക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ഡൽഹി കലാപക്കേസ്; നിയമമന്ത്രി കപിൽ മിശ്രക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ന്യൂഡൽഹി: 2020ല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും സംസ്ഥാന നിയമ മന്ത്രിയുമായ കപില്‍ മിശ്രയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. റൗസ് അവന്യൂകോടതിയാണ് ഉത്തരവിട്ടത്. മുഹമ്മദ് ഇല്യാസ് എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണനയ്‌ക്കെടുത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കപിൽ മിശ്രക്കെതിരെ അഞ്ച് വർഷമായി കേസെടുത്തുള്ള അന്വേഷണം ഡൽഹി പോലീസ് ആരംഭിച്ചിരുന്നില്ല. പലതരത്തിൽ‌ ​ഹര്‍ജി കൊടുത്തുകൊണ്ട് അന്വേഷണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു കപിൽ മിശ്ര ചെയ്തത്. 2020ൽ കലാപമുണ്ടായിരുന്ന സമയത്ത് ആ പരിസരത്ത് ഉണ്ടായിരുന്നില്ല, അതിനാൽ തനിക്കെതിരെ കേസ് എടുക്കാൻ പാടില്ല എന്നായിരുന്നു കപിൽ മിശ്രയുടെ നിലപാട്. എന്നാൽ മൊബൈൽ ടവർ പരിശോധനയുടെ അടിസ്ഥാനത്തിൽ കലാപസമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നെന്നാണ് ഡൽഹി പോലീസ് കോടതിയിൽ അറിയിച്ചത്.

<BR>
TAGS : DELHI RIOT | KAPIL MISHRA
SUMMARY : Delhi Riot Case; Order to file a case against Law Minister Kapil Mishra

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *